Surprise Me!

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു, എതിരാളി പൂനെ | Oneindia Malayalam

2018-01-04 59 Dailymotion

ISL 2017-18: Kerala Blasters VS Pune City Match Today <br />2018ലെ ആദ്യ മല്‍സരത്തില്‍ പൂനെ സിറ്റിയുമായാണ് മഞ്ഞപ്പട പോരടിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് കൊച്ചിയിലാണ് മല്‍സരം. പുതുവര്‍ഷത്തലേന്ന് നടന്ന കളിയില്‍ ബെംഗളൂരു എഫ്‌സിയോട് 1-3നു നാണംകെട്ട ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി സ്വന്തം കാണികള്‍ക്കു മുന്നിലെത്തുന്നത്. 10 ടീമുകളുള്‍പ്പെടുന്ന ഐഎസ്എല്ലില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്ന മഞ്ഞപ്പടയ്ക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്, ഏഴു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്കു നേടാന്‍ സാധിച്ചത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഒരു മല്‍സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. രണ്ടെണ്ണത്തില്‍ വന്‍ മാര്‍ജിനില്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് നാലു കളികളില്‍ സമനിലയും വഴങ്ങിയിരുന്നു. ടീമിന്‍റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യുളെന്‍സ്റ്റീനിനെ ചൊവ്വാഴ്ച പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയ ശേഷം ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് പൂനെയ്ക്കെതിരേയുള്ളത്. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും ആരാധകര്‍ക്കു പ്രിയങ്കരനുമായ സികെ വിനീത് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവാന്‍ സാധ്യതയില്ല. ബെംഗളൂരു എഫ്‌സിക്കെതിരേ 31ന് നടന്ന കഴിഞ്ഞ കഴിയുടെ തലേ ദിവസമാണ് വിനീതിനു പരിക്കുപറ്റിയത്. താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും വൈകാതെ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ട്വിറ്റര്‍ പേജിലൂടെ വിനീത് ആരാധകരെ അറിയിച്ചു കഴിഞ്ഞു. <br />

Buy Now on CodeCanyon